മുംബൈ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ബി.െജ.പിയെ പിന്തുണക്കില്ലെന്ന നയം തുടരുമെന്ന് ശിവസേന. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ ബി.ജെ.പി േദശീയ അധ്യക്ഷൻ അമിത് ഷാ, ശിവസേന തങ്ങൾക്കൊപ്പം തുടരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം മികച്ച വിജയം നേടുമെന്നും ഷാ പറഞ്ഞിരുന്നു. നിലവിൽ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പിയെ പിന്തുണക്കുന്നുണ്ടെങ്കിലും സമീപകാലത്ത് മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമർശനമാണ് ശിവസേന ഉന്നയിക്കുന്നത്. വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കില്ല.
കഴിഞ്ഞ ജനുവരിയിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നും ശിവസേനയുടെ മുതിർന്ന നേതാവ് സുഭാഷ് ദേശായ് പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി പാർട്ടികളെ ഉപയോഗപ്പെടുത്തി ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന രീതിയാണ് ബി.ജെ.പിയുടേതെന്നും ശിവസേന കുറ്റപ്പെടുത്തി. പാർട്ടിയുടെയും മഹാരാഷ്ട്ര സംസ്ഥാനത്തിെൻറയും മുതിർന്ന നേതാവായ ഉദ്ധവ് താക്കറെയുടെ കീഴിൽ സംസ്ഥാനത്തിെൻറ ഭരണം സേന ഒറ്റക്ക് പിടിക്കുമെന്നും അവർ വ്യക്തമാക്കി. എൻ.സി.പി, കോൺഗ്രസ് എന്നിവരുമായും സഖ്യത്തിനില്ലെന്നും ശിവസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.