ഗുജറാത്ത്: ബി.െജ.പിക്കെതിരെ ശിവസേനയും 

മുംബൈ: ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തി ഗുജറാത്തിൽ ശിവസേന തനിച്ച് മത്സരിക്കുന്നു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ നടപ്പാക്കിയതിലൂടെ ജനപിന്തുണ നഷ്ടപ്പെട്ട ബി.ജെ.പിയോടൊപ്പം മത്സരിക്കുന്നതിന്‍റെ അപകടം മുന്നിൽ കണ്ടാണ് ശിവസേന തനിച്ച് മത്സരിക്കാൻ ഒരുങ്ങതെന്നാണ് സൂചന. ഡിസംബറിൽ നടക്കുന്ന തെഞ്ഞെടുപ്പിൽ സേന  75 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് രാജ്യസഭാ എം.പിയും ശിവസേന നേതാവുമായ അനിൽ ദേശായി വ്യക്തമാക്കി. 

അതേസമയം, കോൺഗ്രസിന്‍റെ സ്ഥാനാർഥികളെ തീരുമാനിക്കാൻ പാർട്ടി ഇന്ന് യോഗം ചേർന്നേക്കും. രാഹുൽ ഗാന്ധിക്ക് ഗുജറാത്തിൽ നിന്ന് ലഭിക്കുന്ന വലിയ ജനപിന്തുണയും പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ കോൺഗ്രസിനെ പിന്തുണച്ചതും ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തുമെന്നതിൽ സംശയമില്ല. 
 

Tags:    
News Summary - Shiv Sena to contest Gujarat polls-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.