ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി ശിവസേന

മുംബൈ: ബി.ജെ.പി കേന്ദ്ര, സംസ്​ഥാന സർക്കാറുകൾക്കുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി ശിവസേന വീണ്ടും. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്ന​ുവെന്നതാണ്​ ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്​. ദസറക്കു മു​േമ്പ ബി.ജെ.പിയിലേക്കെന്ന സൂചന നൽകിയ നാരായൺ റാണെ  തന്‍റെ തട്ടകമായ കൊങ്കണിൽ റാലി സംഘടിപ്പിച്ച പശ്​ചാത്തലത്തിലാണ്​ ശിവസേന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്​. 

ശിവസേന നേതൃത്വത്തിൽ ബാൽ താക്കറെയുടെ പിൻഗാമിയായി ഉദ്ധവ്​ താക്കറെയെ നിയോഗിച്ചതിൽ പ്രതിഷേധിച്ച്​ 2005 ലാണ്​ റാണെ സേനവിട്ട്​ കോൺഗ്രസിലേക്ക്​ പോയത്​. റാണെയെ ഒപ്പം നിറുത്തി കൊങ്കണിൽ പാർട്ടി വളർത്തുകയാണ്​ ബി.ജെ.പിയുടെ ലക്ഷ്യം. റാണെയെ പാർട്ടിയിൽ എടുത്താൽ പ്രതികരിക്കുമെന്ന്​ ശിവസേന നേരത്തെ ബി.ജെ.പി നേതൃത്വത്തിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. 

തിങ്കളാഴ്​ച നാടകീയ നീക്കങ്ങളിലൂടെയാണ്​ ശിവസേന ഭരണ സഖ്യം അവസാനിപ്പിക്കുമെന്ന്​ മുന്നറിയിപ്പ്​ നൽകിയത്​. സേനാ മന്ത്രിമാരും എം.എൽ.എ, എം.പിമാരും താക്കറെ ഭവനമായ ‘മാതോശ്രീ’യിൽ എത്തുകയായിരുന്നു. പാർട്ടി മുതിർന്ന നേതാവ്​ സഞജയ്​ റാവത്തിന്‍റെ ട്വീറ്റിലൂടെയാണ്​ സേനാ നീക്കം പുറത്തറിയുന്നത്​. ഭരണം വിടുന്നതിൽ സേനാ ജനപ്രതിനിധികൾക്ക്​ ഏകാഭിപ്രായമാണെന്നും അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ ഉദ്ധവ്​ താക്കറെ എടുക്കുമെന്നും റാവത്ത്​ പിന്നീട്​ മാധ്യമങ്ങളോട്​ പറഞ്ഞു. 

ഇന്ധന വില അടക്കമുള്ള ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളുടെ ഭാരം പാർട്ടിക്ക്​ ചുമക്കാനാകില്ലെന്നും തങ്ങളുടെ എം.എൽ.എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ സർക്കാർ തടസ്സമാകുന്നുവെന്നും സേന ആരോപിച്ചു. ചൊവ്വാഴ്​ച മുതൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒാരൊരുത്തരായി കണ്ട്​ സഖ്യ വിഷയം ഉദ്ധവ്​ താക്കറെ ചർച്ച ചെയ്യുമെന്ന്​ മന്ത്രിയും മുതിർന്ന നേതാവുമായ രാംദാസ്​ കദം പറഞ്ഞു.

Tags:    
News Summary - Shiv Sena Hints at Snapping Ties With BJP in Maharashtra- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.