പാർലമെന്‍റ് മന്ദിരത്തിലെ ശിവസേന ഓഫീസ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച് ലോകസഭ സെക്രട്ടറിയേറ്റ്

ന്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിലെ ശിവസേന ഓഫീസ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച് ലോകസഭ സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക ശിവസേനയായി ഷിൻഡെ വിഭാഗത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.

ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാഹുൽ ഷെവാലക്ക് അയച്ച മറുപടി കത്തിലാണ് പാർലമെന്‍റ് മന്ദിരത്തിലെ 128ാം നമ്പർ മുറി ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനക്ക് അനുവദിച്ചതായി അറിയിച്ചത്. ഫെബ്രുവരി 18ന് ഷെവാലെ തങ്ങളുടെ പാർട്ടിക്ക് പാർലമെന്‍റ് മന്ദിരത്തിൽ മുറി അനുവദിക്കണെമെന്ന് അവശ്യപ്പെട്ട് കത്തയച്ചിരുന്നു.

ഷിൻഡെ പക്ഷത്തെ ഒദ്യോഗിക ശിവസേനയായി വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. ശിവസേനയുടെ പേരും പാർട്ടി ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ശിവസേനയുടെ പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി 2,000 കോടിയുടെ ഇടപാടാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. 

Tags:    
News Summary - Shiv Sena office in Parliament allotted to Eknath Shinde faction: LS Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.