മധ്യപ്രദേശിൽ പശുമന്ത്രാലയം പ്രഖ്യാപിച്ചു

ഭോപാൽ: മധ്യപ്രദേശിൽ പശുക്കളുടെ ക്ഷേമം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ പ്രത്യേക പശുമന്ത്രാലയം പ്രഖ്യാപിച്ചു. നിലവിലെ പശുസംരക്ഷണ ബോർഡ്​ ഇതോടെ ഇല്ലാതാകുമെന്ന്​ ഖജുരാഹോയിൽ മികച്ച പശുപരിപാലന കേന്ദ്രങ്ങൾക്കുള്ള പുരസ്​കാര വിതരണച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ഉടൻ പ്രാബല്യത്തിലാകാനിരിക്കെയാണ്​ മുഖ്യമന്ത്രിയുടെ പ്രസ്​താവന. സു​സ്​നേറിൽ രാജ്യത്തെ ആദ്യ പശുസംരക്ഷണ കേന്ദ്രമുള്ള സംസ്​ഥാനമാണ്​ മധ്യപ്രദേശ്​ എന്നും പശുക്കളുടെ എണ്ണം കൂടുതലുള്ളതിനാൽ ഇത്തരം കേന്ദ്രങ്ങൾ കൂടുതലായി ആവശ്യമാണെന്നും ചൗഹാൻ പറഞ്ഞു. പശുസംരക്ഷണ ബോർഡി​​​െൻറ ചെയർമാനും കാബിനറ്റ്​ പദവിയുമുള്ള സ്വാമി അഖിലേശ്വരാനന്ദി​​​െൻറ ശിപാർശ പ്രകാരമാണ്​ പ്രത്യേക പശുമന്ത്രാലയം രൂപവത്​കരിച്ചിരിക്കുന്നത്​

Tags:    
News Summary - Shivraj Chouhan Announces Cow Ministry For Madhya Pradesh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.