ഭോപാൽ: നേതൃമാറ്റം അംഗീകരിക്കുന്നുവെന്നും സ്ഥാനമാനങ്ങൾക്കായി ബി.ജെ.പി നേതൃത്വത്തിന്റെ അടുത്ത് പോകണമെങ്കിൽ താൻ മരിക്കണമെന്നും സ്ഥാനമൊഴിഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ചൗഹാനെ ഒഴിവാക്കി മോഹൻ യാദവിനാണ് ബി.ജെ.പി ഇത്തവണ മുഖ്യമന്ത്രിയാക്കിയത്.
മോഹൻ യാദവിന്റെ നേതൃശക്തിയിൽ വിശ്വാസമുണ്ടെന്നും തന്റെ നേതൃത്വത്തിൽ ആവിഷ്‍കരിച്ച വികസന പദ്ധതികളുമായി അദ്ദേഹത്തിന് മുന്നോട്ട്പോകാൻ സാധിക്കുമെന്നും വിശ്വാസമുണ്ടെന്നും ചൗഹാൻ വിടവാങ്ങൽ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. വികസനപദ്ധതികൾ നടപ്പാക്കുന്നതോടെ മധ്യപ്രദേശ് പുതിയ ഉയരങ്ങളിലെത്തും. യാദവിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം കാര്യങ്ങൾക്കായി ചോദിച്ചുപോകുന്ന പതിവില്ലെന്നും അതിന് താൻ മരിക്കണമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു. മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയാണ് ശിവരാജ് സിങ് ചൗഹാൻ. 2005 മുതൽ 2018 വരെയും വീണ്ടും 2020 മുതൽ 2023 വരെയുമാണ് ചൗഹാൻ മുഖ്യമന്ത്രിസ്ഥാനത്തിരുന്നത്. 1990ലാണ് ചൗഹാന്റെ രാഷ്ട്രീയജീവിതം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.