ന്യൂഡൽഹി: മധ്യപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടിയായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ അളിയൻ കോൺഗ്രസിൽ ചേർന്നു. ചൗഹാെൻറ ഭാര്യ സാധന സിങ്ങിെൻറ സഹോദരൻ സഞ്ജയ് സിങ് മസാനിയാണ് ബി.ജെ.പി വിട്ടത്. ചൗഹാനെയല്ല, സംസ്ഥാനത്തിന് മുഖ്യമന്ത്രിയായി വേണ്ടത് കോൺഗ്രസ് നേതാവ് കമൽനാഥിനെയാണെന്ന് മസാനി പറഞ്ഞു.
കമൽ നാഥ് വിജയിച്ച ചിന്ദ്വാര ലോക്സഭ മണ്ഡലം വികസനത്തിന് തെളിവാണ്. ബി.ജെ.പി പാവങ്ങളെ കൈവിട്ട് വലിയ ആളുകൾക്കൊപ്പമാണെന്നും മസാനി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ കമൽ നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മസാനിയുടെ കോൺഗ്രസ് പ്രവേശനം.
ബലാഗട്ട് ജില്ലയിലെ വരസ്യോനി മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന മസാനിക്ക് അത് നിഷേധിച്ചതിനെ തുടർന്നാണ് പാർട്ടി വിട്ടതെന്ന് ആരോപണമുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള മസാനി ടെലിവിഷൻ പരിപാടികളുടെ അവതാരകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.