മഹാരാഷ്​ട്ര ഗവർണറുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നത്​; പ്രധാനമന്ത്രിക്ക്​ കത്തുമായി ശരത്​ പവാർ

മുംബൈ: മഹാരാഷ്​ട്ര ഗവർണർ ഭഗത്​ സിങ്​ കോശ്യാരി മുഖ്യമന്ത്രിി ഉദ്ധവ്​ താക്കറെക്ക്​ അയച്ച കത്തിനെതിരെ വിമർശനവുമായി ശരത്​ പവാറും. ഗവർണറുടെ പരാമർശങ്ങൾക്കെതിരെ പവാർ പ്രധാനമന്ത്രിക്ക്​ കത്തയച്ചു. ഗവർണർ ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണ്​ പവാർ പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. മഹാരാഷ്​ട്രയിലെ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഗവർണർ മുഖ്യമന്ത്രിക്ക്​ കത്തയച്ചത്​.

ഗവർണറുടെ സ്വതന്ത്രമായ നിരീക്ഷണങ്ങളേയും അഭിപ്രായങ്ങളേയും മാനിക്കുന്നു. മുഖ്യമന്ത്രിയുമായി ത​െൻറ ആശയങ്ങൾ പങ്കുവെച്ചതിനേയും അഭിനന്ദിക്കുന്നു. പക്ഷേ അദ്ദേഹം ഉപയോഗിച്ച ഭാഷ ഞെട്ടലുണ്ടാക്കുന്നതാണ്​ പവാർ പ്രധാനമന്ത്രിക്ക്​ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്​ട്രയിലെ ആരാധനാലയങ്ങൾ തുറന്ന്​ കൊടുക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ കത്ത്​. ഉദ്ധവി​െൻറ അയോധ്യ സന്ദർശനമുൾപ്പടെ ചൂണ്ടിക്കാട്ടി പരിഹാസരൂപേണയായിരുന്നു കത്ത്​. ഉദ്ധവ്​ താക്കറെ മതേതരവാദിയായോയെന്നും കത്തിൽ ഗവർണർ ചോദിച്ചിരുന്നു.

Tags:    
News Summary - "Shocked": Sharad Pawar Writes To PM On Maharashtra Governor's Letter To Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.