മണിപ്പൂർ ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: ​മണിപ്പൂരിലെ ഗോത്രവർഗ നേതാക്കളുടെ കൂട്ടായ്മയായ ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ. സംഘടനയുടെ മീഡിയ സെൽ അക്കൗണ്ടാണ് താൽക്കാലികമായി തടഞ്ഞുവെച്ചത്. നിയമപരമായ ആവശ്യങ്ങളെ തുടർന്നാണ് അക്കൗണ്ട് തടഞ്ഞതെന്ന് ട്വിറ്റർ അറിയിച്ചു.

കടുത്ത സെൻസർഷിപ്പാണ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് ഗോത്ര നേതാക്കൾ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. ട്വിറ്റർ അക്കൗണ്ട് തടയുക വഴി പാർശ്വവൽക്കരിക്കപ്പെട്ട കുക്കി സമുദായത്തെ വീണ്ടും അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നത്.

കുക്കികൾക്കെതിരെ മെയ്തേയി സമുദായം നടത്തുന്ന അക്രമങ്ങൾ പുറത്തെത്തിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഇല്ലാതാവുന്നതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ദിവസങ്ങൾ കഴിഞ്ഞിട്ടും കലാപം ഇപ്പോഴും തുടരുകയാണ്. നൂറോളം പേരാണ് കലാപങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത്.


Tags:    
News Summary - 'Shocking act of censorship': Twitter account of Manipur tribal leaders' forum blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.