ശ്രീനഗർ: ജമ്മുകശ്മീരിൽ ബി.ജെ.പി നേതാവിെൻറ വീടിന് സമീപം വെടിവെപ്പ്. പൂഞ്ച് ജില്ലയിലെ മെന്ദർ സബ് ഡിവിഷന് കീഴിലെ ബാലക്കോട്ട് മേഖലയിലാണ് വെടിവെപ്പുണ്ടായത്. വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ ആരംഭിച്ചു.
ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ അഞ്ച് തവണ വെടിയൊച്ച കേട്ടുവെന്നാണ് സാക്ഷിമൊഴി. ബി.ജെ.പി നേതാവിെൻറ വീട്ടിൽ നിന്നും ബുള്ളറ്റിെൻറ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവിെൻറ സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ച് വെടിവെച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വെടിവെപ്പുണ്ടായെന്ന വിവരത്തെ തുടർന്ന് സൈന്യവും െപാലീസും ചേർന്ന് സംയുക്ത തെരച്ചിലാരംഭിച്ചു. മൂന്ന് മുതൽ അഞ്ച് തവണ വെര വെടിയുതിർത്തതായി പൂഞ്ചിലെ സീനിയർ സൂപ്രണ്ട് രമേഷ് അൻഗ്രാൽ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.