ഈ തട്ടിപ്പ് ബാബയെ പകർച്ച വ്യാധി നിയമപ്രകാരം അറസ്റ്റ്​ ചെയ്യുന്നി​ല്ലേ? -ശ്രീവത്സ

ന്യൂഡൽഹി: അലോപ്പതി മണ്ടൻ ശാസ്​ത്രമാണെന്നും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികൾ മരിച്ചുവീണത്​ അലോപ്പതി മരുന്ന്​ കഴിച്ചിട്ടാ​ണെന്നും പ്രചരിപ്പിക്കുന്ന ബാബാ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത്​ കോൺഗ്രസ്​ ദേശീയ വക്​താവ്​​ ശ്രീവത്സ. രോഗബാധിതനായപ്പോൾ നിരവധി തവണ മികച്ച ആശുപത്രികളിൽ പ്രവേശിച്ച്​ ചികിത്സതേടിയ രാംദവ്​ ഇപ്പോൾ ഡോക്ടർമാരെ ചീത്ത വിളിക്കുകയും മെഡിക്കൽ സയൻസിനെ പരിഹസിക്കുകയും ചെയ്യുകയാണ്​. ഈ തട്ടിപ്പ് ബാബയെ പകർച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നില്ലേ -അദ്ദേഹം ചോദിച്ചു.

''അസുഖം വന്നപ്പോൾ നിരവധി തവണ രാംദേവ് സുഖം പ്രാപിക്കാൻ മികച്ച ആശുപത്രികളിൽ ചികിത്സ തേടി. എന്നിട്ടും അദ്ദേഹം ഡോക്ടർമാരെ ചീത്ത പറയുകയും മെഡിക്കൽ സയൻസിനെ പരിഹസിക്കുകയും ചെയ്യുന്നു. മോദിയുടെ അനുഗ്രഹാശിസ്സുകളും ഇടപാടുകളുമാണ്​ ഇത്തരം തട്ടിപ്പ്​ സംഘങ്ങളെ ശക്തിപ്പെടുത്തുന്നത്​. പുതിയ ഇന്ത്യയെന്നാൽ ശാസ്ത്രത്തേക്കാൾ കുത​ന്ത്രങ്ങൾക്ക്​ വിലയുള്ള ഒരു ബനാന റിപ്പബ്ലിക് ആയിമാറി'' -ശ്രീവത്സ ട്വീറ്റിൽ ആരോപിച്ചു.

''മോശം ഭാഷ ഉപയോഗിച്ചാണ് രാംദേവ് ഡോക്ടർമാരെ കടന്നാക്രമിക്കുന്നത്. ഈ തട്ടിപ്പ് ബാബയെ പകർച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യേണ്ടതല്ലേ? പുതിയ ഇന്ത്യയിൽ രാംദേവ് ഒരു ശാസ്ത്രജ്ഞനും പാത്ര ഡോക്ടറുമാണ്​. ഇതിനാലാണ് ഇന്ത്യ പിന്നാക്കം പോകുന്നത്! ഈ രാജ്യത്തെ രക്ഷിക്കാൻ നമ്മുടെ ശാസ്​ത്രാഭിമുഖ്യം തിരികെ കൊണ്ടുവരണം'' -മറ്റൊരു ട്വീറ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

പതഞ്​ജലി സംഘടിപ്പിച്ച കോവിഡ്​ ബോധവത്​കരണ ചടങ്ങിലാണ്​ ബാബ രാംേ​ദവ്​ അലോപ്പതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്​. ഇതിന്‍റെ വീഡിയോ വിഡിയോ വൈറലായിരുന്നു. "അലോപ്പതി ഒരു മണ്ടൻ, മുടന്തൻ ശാസ്ത്രമാണ്. ആദ്യം, ഹൈഡ്രോക്സി ക്ലോറോക്വിൻ പരാജയപ്പെട്ടു. പി​ന്നെ റെംഡെസിവിർ, ഐവർമെക്റ്റിൻ, പ്ലാസ്മ തെറാപ്പി എന്നിവയും പരാജയപ്പെട്ടു. ഫാബിഫ്ലു, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആൻറിബയോട്ടിക്കുകളും പരാജയപ്പെട്ടു. ഓക്സിജന്‍റെ അഭാവം കാരണമല്ല, അലോപ്പതി മരുന്നുകൾ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ്​ രോഗികൾ മരിച്ചത്​" -എന്നിങ്ങനെയായിരുന്നു രാംദേവിന്‍റെ ആരോപണം.

ഇതിനെതിരെ കടുത്ത നിലപാടുമായി ഡോക്​ടർമാരുടെ സംഘടനയായ ​െഎ.എം.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അടിസ്​ഥാന രഹിതമായ ആരോപണമുന്നയിച്ച്​ പൊതുജനങ്ങളെ ചികിത്സയിൽനിന്ന്​ അകറ്റുന്ന രാംദേവിനെ പിടിച്ച്​ തുറങ്കിലടക്കണമെന്ന്​ ഐ.എം.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Should this Fraud Baba not be arrested under Epidemic Act -srivatsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.