ന്യൂഡൽഹി: കോവിഡ് ബാധിച്ച് മണിപ്പാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായികിൻെറ ആരോഗ്യനിലയിൽ ആശങ്ക. ശരീരത്തിലെ ഓക്‌സിജൻെറ അളവ് കുറഞ്ഞതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഡല്‍ഹി എയിംസില്‍നിന്ന് എത്തിയ ഡോക്ടര്‍മാരുടെ സംഘം ശ്രീപദ് നായികിൻെറ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യൂനാനി, സിദ്ധ, ഹോമിയോ (ആയുഷ്) മന്ത്രിയായ ഇദ്ദേഹം പ്രതിരോധ സഹമന്ത്രിയുടെ ചുമതലകൂടി വഹിക്കുന്നുണ്ട്. മുമ്പ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രിയായിരുന്നു. നോര്‍ത്ത് ഗോവയില്‍നിന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജയിച്ചത്.
10 ദിവസമായി ആശുപത്രിയിൽ കഴിയുന്ന നായികിൻെറ ആരോഗ്യനില തിങ്കളാഴ്ച രാവിലെ മോശമാവുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോകണോ എന്നകാര്യം എയിംസ് സംഘം തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.