ടിപ്പു ജയന്തി രാഷ്ടീയ പ്രശ്നമാക്കുക‍‍‍യാണെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ ടിപ്പു ജയന്തി രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ടിപ്പു സുൽത്താന്‍റെ ജന്മ ദിനാഘോഷങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഡ്ഗെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് സിദ്ധരാമയ്യ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

സർക്കാരിന്‍റെ ഭാഗമെന്ന നിലയിൽ കേന്ദ്ര മന്ത്രി ഇതൊരിക്കലും എഴുതാൻ പാടില്ലായിരുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്നമായി മാറ്റുകയാണ് . ബ്രിട്ടീഷുകാർക്കെതിരെ നാലു യുദ്ധങ്ങളാണ് ടിപ്പു നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ടിപ്പു ജയന്തിയുമായ് ബന്ധപ്പെട്ട എല്ലാ പരിപാടിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദ് കുമാർ ഹെഡ്ഗെ നേരത്തെ സിദ്ധരാമയ്യയ്ക്ക് കത്ത് നൽകിയിരുന്നു. അതേസമയം മാംഗളൂരു ക്രിസ്ത്യാനികളും, കുടകിലെ ജനങ്ങളും,കന്നടിഗരും ടിപ്പു ജയന്തി ആഘോഷങ്ങളെ എതിർക്കുകയാണെന്ന് ബി.ജെ.പി എം.പി ശോഭ കരന്തലാജ്  പറഞ്ഞു.

Tags:    
News Summary - Siddaramaiah Criticises Ananth Hegde Over Tipu Jayanti Row-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.