ന്യൂഡൽഹി: പാകിസ്താൻ സന്ദർശിച്ച കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ അന്വേഷണ ഏജൻസിയായ എൻ.ഐ.എ അറസ്റ്റ് ചെയ ്യണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പാകിസ്താനിൽ വെച്ച് ഖാലിസ്താൻ നേതാവ് ഗോപാൽ സിങ് ചൗളയോടൊപ്പം നിന്ന് ഫോട്ടോയെടുത്ത സംഭത്തിൽ എൻ.ഐ.എ ചോദ്യം ചെയ്യണമെന്നും സ്വാമി പറഞ്ഞു.
ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ് ചെയ്യണം. സിദ്ദു പാകിസ്താനിൽ വെച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചത് എന്നീ കാര്യങ്ങൾ അന്വേഷിക്കണം. അല്ലെങ്കിൽ സിദ്ദു തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും സ്വാമി ആവശ്യപ്പെട്ടു.
കർതാർപൂർ ഇടനാഴി തറക്കല്ലിടൽ ചടങ്ങിൽ വെച്ച് സിദ്ദുവിനോടൊപ്പം നിൽക്കുന്ന ഫോട്ടോ ചൗള ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.