ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പലയിടത്തും ആക്രമണത്തിനിരയായ കശ് മീരികളെ സഹായിക്കാൻ സിഖ് സ്ഥാപനങ്ങളും വ്യക്തികളും രംഗത്ത്. സംസ്ഥാനത്തിെൻറ വ ിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയവർക്ക് സുരക്ഷിത താമസസ്ഥലവും ഭക്ഷണവും നൽകുകയ ും തിരികെ വീടുകളിലെത്താൻ സഹായിക്കുകയുംചെയ്തത് അന്താരാഷ്ട്ര സിഖ് സന്നദ്ധ സംഘ ടനയായ ഖൽസ എയ്ഡ്, പ്രാദേശിക ഗുരുദ്വാരകൾ എന്നിവയുടെ നേതൃത്വത്തിലാണ്. നിരവധി സി ഖ് മത വിശ്വാസികൾ സ്വന്തം നിലക്ക് ദുരിത ബാധിതർക്ക് സുരക്ഷ നൽകി.
പലയിടത്തും കുടു ങ്ങിപ്പോയ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ള കശ്മീരികൾ തങ്ങളോട് ചൊരിഞ്ഞ ഇൗ സ്നേഹത്തിന് സിഖ് സമുദായത്തോട് നന്ദി പറഞ്ഞൂ. . പ്രത്യുപകാരമെന്നനിലയിൽ സിഖ് സമുദായാംഗങ്ങൾക്ക് തങ്ങളാൽ കഴിയുന്ന സേവനങ്ങൾ നൽകുന്ന തിരക്കിലാണ് പല കശ്മീരികളും. സൗജന്യചികിത്സ, വിദ്യാഭ്യാസം എന്നിവയിൽ തുടങ്ങി ഗുൽമാർഗിലെ സൗജന്യ മഞ്ഞുയാത്രവരെ വാഗ്ദാനം ചെയ്യപ്പെട്ടുകഴിഞ്ഞു. ‘ഗ്രേറ്റർ കശ്മീർ’ കാർട്ടൂണിസ്റ്റായ സുഹൈൽ നഖ്ശ്ബന്ദി വരച്ച വെള്ളത്തിൽ മുങ്ങുന്ന കശ്മീരിക്കുനേരെ കരം നീട്ടുന്ന സിഖുകാരെൻറ കാർട്ടൂൺ ഇതിനകം ൈവറലായി. മുൻ മുഖ്യമന്ത്രിമാരായ മഹ്ബൂബ മുഫ്തി, ഉമർ അബ്ദുല്ല തുടങ്ങിയവർവരെ ഇൗ കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
Sardar means a leader and they lead by example. Hats off to them for being everywhere to help the humanity. @Khalsa_Aid #kashmirisindistress #kashmir pic.twitter.com/H6kUfIVlzk
— Suhail Naqshbandi (@hailsuhail) February 20, 2019
സിഖുകാർ കാട്ടിയ അനുതാപവും ദയയും തെൻറ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചതായി ശ്രീനഗറിലെ റസ്റ്റാറൻറ് ഉടമ ജാവീദ് പർസ പറയുന്നു. ഛണ്ഡിഗഢിൽ കുടുങ്ങിപ്പോയ ജാവീദ് ഏതാനും ദിവസങ്ങൾ അവിടത്തെ ഗുരുദ്വാരയുടെ സംരക്ഷണത്തിലായിരുന്നു.
മനുഷ്യത്വത്തെ കുറിച്ചുള്ള തെൻറ വിശ്വാസം ഇതോടെ ഉൗട്ടിയുറപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഖിബ് എന്ന കശ്മീരി വിദ്യാർഥിക്ക് പറയാനുള്ളതും സമാനമായ കഥയാണ്. തങ്ങളെ അന്യഗ്രഹ ജീവികളെപ്പോലെയാണ് പലയിടത്തും പരിഗണിച്ചതെന്നും സിഖുകാർ മാത്രമാണ് സഹായത്തിനുണ്ടായിരുന്നെതന്നും സാഖിബ് പറഞ്ഞു.
കശ്മീർ വിദ്യാർഥികൾ പഠിക്കുന്ന കോളജുകളെയും സർവകലാശാലകളെയും ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് പലയിടത്തും കാത്തതും സിഖ് യുവാക്കളാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് അവർ ദിവസങ്ങളോളം കാവൽനിന്നു.‘ഖൽസ എയ്ഡ്’ ആണ് സംഘടിതമായി ഏറ്റവും സഹായങ്ങൾ നൽകിയത്. ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവർത്തകൻ രവി സിങ്ങിെൻറ നേതൃത്വത്തിൽ 1999 ൽ സ്ഥാപിതമായ ഖൽസ എയ്ഡ് ഇംഗ്ലണ്ട് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ആകെ ഏഴു ജീവനക്കാരും 50 വളൻറിയർമാരും മാത്രമുള്ള ഖൽസ എയ്ഡ് ദുരന്തമേഖലകളിലെ നിസ്വാർഥ സേവനത്തിന് നേരേത്തയും പ്രശംസ നേടിയിട്ടുണ്ട്.
എന്നാൽ, കശ്മീരികളോട് കാട്ടിയ സഹാനുഭൂതിയുടെ പേരിൽ തീവ്രവലതുപക്ഷത്തുനിന്ന് സിഖുകാർക്കു നേരെ കനത്ത സൈബർ ആക്രമണവും നടക്കുകയാണ്. ഇവരെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ പ്രചരിക്കുന്നു. കായികമായ ആക്രമണഭീഷണിയുമുണ്ട്. കശ്മീരികൾക്ക് സഹായം നൽകിയ വ്യക്തികെളയും ഗുരുദ്വാരകെളയും കണ്ടെത്തി ‘ശിക്ഷി’ക്കുമെന്ന ഭീഷണി സന്ദേശങ്ങളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.