ഉത്തരഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ചൊവാഴ്ച രാവിലെ ഉത്തരകാശി സിൽക്യാര തുരങ്ക മുഖത്ത്

ലക്ഷ്യത്തിലേക്ക് അഞ്ച് മീറ്റർ ദൂരം മാത്രം ബാക്കി; സിൽക്യാര രക്ഷാ ദൗത്യത്തിന് മത്സര വേഗം

സിൽക്യാര(ഉത്തരകാശി): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറ​ത്തെത്തിക്കാനുള്ള രക്ഷാദൗത്യം തുരങ്കത്തിനകത്തും മലക്കു മുകളിലും മത്സര വേഗത്തിൽ നടക്കുന്നു.

തുരങ്കത്തിന് അകത്തു കൂടി ഒരുക്കുന്ന കുഴൽപാത തടസങ്ങൾ നീക്കി മുന്നോട്ടുപോയതോടെ ലക്ഷ്യം കാണാൻ കേവലം അഞ്ച് മീറ്റർ ദൂരം മാത്രം ബാക്കി. ഇന്നു വൈകുന്നേരത്തോടെ ലക്ഷ്യം കൈവരിച്ച് 41 തൊഴിലാളികളെയും പുറത്തെടുക്കാനാകുമെന്ന് കുഴൽപാത ഒരുക്കുന്ന തൊഴിലാളികൾ ‘മാധ്യമ’ത്തോടു പറഞ്ഞു.

വ്യോമമാർഗം എത്തിച്ച യന്ത്രങ്ങളുപേക്ഷിച്ച് തൊഴിലാളികളുടെ കരങ്ങളുപയോഗിച്ച് കുഴൽപാതക്കായി തുരന്നുതുടങ്ങിയയോടെയാണ് തിങ്കളാഴ്ച പുനരാരംഭിച്ച രക്ഷാദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായത്. 32 ഇഞ്ച് വ്യാസമുള്ള കുഴൽപാതക്ക് അകത്ത് തൊഴിലാളികളെ കയറ്റി ചെറിയ പണിയായുധങ്ങൾ ഉപയോഗിച്ച് തുരപ്പിച്ച് ആ മണ്ണ് മറ്റു തൊഴിലാളികൾ കുൽപാതക്ക് അകത്തുകൂടി പുറത്തെത്തിക്കുകയാണെന്ന് രക്ഷാദൗത്യത്തിലേർപ്പെട്ട തൊഴിലാളികളായ ശംഭു മിശ്രയും രാജേന്ദർ സിങ്ങും അതിന് ശേഷം തുരന്ന തൊഴിലാളികൾ ഇറങ്ങി ഓഗർ മെഷീൻ ഉപയോഗിച്ച് ഇരുമ്പുകുഴൽ തള്ളി നീക്കുകയും ഇതേ പ്രവൃത്തി ആവർത്തിക്കുകയും ചെയ്യുകയാണ്.

അതോടൊപ്പം മുകളിൽ നിന്നും മല താഴോട്ടു തുരക്കുന്നത് ഇതിനകം 50 മീറ്ററും പിന്നിട്ടു. മലമുകളിൽ നിന്ന് തകർന്ന തുരങ്കം വരെ 84 മീറ്ററാണ് കുഴിക്കാനുള്ളത്. ​രക്ഷാദൗത്യത്തിൽ വഴിത്തിരിവായെന്നും ഉടൻ പൂർത്തിയാക്കുമെന്നും രാവിലെ സിൽക്യാര തുരങ്കം സന്ദർശിച്ച മുഖ്യമ​ന്ത്രി പുഷ്‍കർ സിങ്ങ് ധാമി പറഞ്ഞു. താൻ തുരങ്കത്തിന് അകത്തുള്ളപ്പോൾ തന്നെ കുഴൽപാത ഒരു മീറ്റർ മുന്നോട്ടുപോയെന്നും ഇനി കാര്യമായ തടസങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Silkyara tunnel rescue mission is progressing fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.