ന്യൂഡൽഹി: സിമി നിരോധനം അഞ്ചു വർഷത്തേക്കു കൂടി നീട്ടി കേന്ദ്ര സർക്കാർ. അഭ്യന്തര മന്ത്രാലയം ഇറക്കിയ റിപ്പോർട്ടിലാണ് സിമിക്കു മേലുണ്ടായിരുന്ന വിലക്ക് നീട്ടാൻ തീരുമാനിച്ചതായി അറിയിച്ചത്. സിമി പ്രവർത്തകർ കുറ്റാരോപിതരായ 58ഒാളം കേസുകൾ നിരത്തിയാണ് നിരോധം ആവശ്യമാണെന്ന് അഭ്യന്തര മന്ത്രാലയം വാദിക്കുന്നത്.
രാജ്യത്തിെൻറ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിമി പ്രവർത്തകർ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെെട്ടന്ന് നീക്കിയാൽ രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം, മധ്യപ്രദേശ്, ഡൽഹി, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൂടിയാണ് നിരോധനം നീട്ടുന്നത്. 1977ൽ രൂപീകൃതമായ സിമി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ലാണ് ആദ്യമായി നിരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.