ജയിൽ ചാടിയവർ ഭീകരാക്രമണത്തിന്​ പദ്ധതിയിട്ടിരുന്നു -മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിൽ ജയിൽ ചാടിയ എട്ട്​ സിമി പ്രവർത്തകർ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി ഭുപിന്തർ സിങ്​. തടവുകർ രക്ഷപ്പെട്ടതിന്​ പിന്നിൽ വൻ ശൃംഖല ​പ്രവർത്തിച്ചിരിക്കാൻ സാധ്യതയുണ്ട്​. ആ ഭീകരവാദികൾ ഇവരെ രക്ഷപ്പെടുത്തിയിരുന്നെങ്കിൽ അത്​ രാജ്യസുരക്ഷക്ക്​ കനത്ത ഭീഷണിയാകുമായിരുന്നെന്നും കുറഞ്ഞ സമയത്തിനുള്ളിൽ അവരെ പിന്തുടർന്ന്​ കണ്ടെത്താനും കൊലപ്പെടുത്താനും മധ്യപ്രദേശ്​ പൊലീസിന്​ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ് സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്​ അതീവ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി‍യത്. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച ശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തുടര്‍ന്ന്  നഗരപരിധിക്കു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലീസ് ഭാഷ്യം. സംഭവത്തിൽ കനത്ത ദൂരുഹത തുടരുകയാണ്​. 

 

 

 

Tags:    
News Summary - SIMI Men planning a huge terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.