ന്യൂഡൽഹി: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ബലാത്സംഗക്കേസിൽ ശിക്ഷ വിധിച്ച ശേഷം സിർസയിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടിെല്ലന്ന് ഹരിയാന സർക്കാർ. സിർസയിലെ സംഘർഷത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാനും സിർസ െഡപ്യൂട്ടി കമീഷണർ ഉത്തരവിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ വി. ഉമാശങ്കർ പറഞ്ഞു.
മുമ്പ് സിർസയിലെ ദേരാ കേന്ദ്രത്തിൽ സ്ഥിരവാസികളേക്കാൾ നിരവധി പേർ പുറത്തുനിന്നുളള അണികളായിരുന്നു. ഇപ്പോൾ ആയിരത്തിൽ താഴെ പേർ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നിന്ന് കണ്ടെടുത്ത ആയുധങ്ങളിൽ ചിലത് ദേരയുടെയും മറ്റു ചിലത് വ്യക്തികളുെടയും പേരിൽ രജിസ്റ്റർ െചയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.