'മനീഷ് സിസോദിയയെ മാനസികമായി പീഡിപ്പിക്കുന്നു, വ്യാജരേഖകളിൽ ഒപ്പിടാന്‍ നിർബന്ധിക്കുന്നു'

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിൽ വെച്ച് സി.ബി.ഐ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആം ആദ്മി പാർട്ടി. വ്യാജ കുറ്റസമ്മത രേഖയിൽ ഒപ്പിടാൻ സി.ബി.ഐ അദ്ദേഹത്തെ നിർബന്ധിക്കുന്നുവെന്നും എ.എ.പി വക്താവ് സൗരഭ് ബരദ്വാജ് പറഞ്ഞു.

സിസോദിയക്കെതിരെ സി.ബി.ഐയുടെ കൈയ്യിൽ തെളിവില്ല. സിസോദിയയുടെ വീട് റെയ്ഡ് ചെയ്തെങ്കിസലും സി.ബി.ഐക്ക് ഒന്നും കിട്ടിയില്ലെന്നും എ.എ.പി വ്യക്തമാക്കി.

മനീഷ് സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി കാലാവധി കോടതി രണ്ടു​ ദിവസം നീട്ടിയിരുന്നു. സിസോദിയ നൽകിയ ജാമ്യപേക്ഷ മാർച്ച്​ 10ന് പരിഗണിക്കും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്​ ശനിയാഴ്ച സിസോദിയയെ ഡൽഹി റോസ്​ അവന്യു കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്നു ദിവസം കൂടി നീട്ടണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കാണാനില്ലെന്നും നിര്‍ണായക രേഖകള്‍ കണ്ടെത്താന്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും സി.ബി.ഐ പറഞ്ഞു.

Tags:    
News Summary - Manish Sisodia, CBI, AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.