ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ മുൻ ശിവസേന കൗൺസിലർ പിടിയിൽ. മഹാരാഷ്ട്രയിലെ ജൽന മുനിസിപ്പൽ കോർപറേഷനിലെ കൗൺസിലറായിരുന്ന ശ്രീകാന്ത് പങ്കാർകറെയാണ് (40) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യംചെയ്യലിനായി ഇയാളെ സെപ്റ്റംബർ 28വരെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. ഇതോടെ ഗൗരി ലങ്കേഷ് വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. മഹാരാഷ്ട്രയിലും ബെളഗാവിയിലുമായി ശ്രീകാന്ത് പങ്കെടുത്ത യോഗങ്ങളിൽ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയെന്നാണ് അന്വേഷണസംഘത്തിെൻറ കണ്ടെത്തൽ.
മഹാരാഷ്ട്രയിലെ നല്ലസോപാരയിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ ശ്രീകാന്തിനെ മഹാരാഷ്ട്ര എ.ടി.എസ് നേരത്തേ പിടികൂടിയിരുന്നു. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ അമോൽ കാലെ, അമിത് ദേഗ്വേക്കർ എന്നിവരുമായി ശ്രീകാന്ത് അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് കണ്ടെത്തൽ. ജൂലൈ 2017നും േമയ് 2018നും ഇടയിൽ ഏകദേശം 1200 തവണയാണ് അമോൽ കാലെയും ശ്രീകാന്തും തമ്മിൽ ഫോണിലൂടെ സംസാരിച്ചത്. ദിവേസന നാലുതവണയിലധികം ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ കൊലപാതക ഗൂഢാലോചനയിൽ ശ്രീകാന്തിന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
2001ലും 2011ലും കൗൺസിലറായിരുന്ന ശ്രീകാന്ത് 2011ലാണ് ശിവസേനയിൽനിന്ന് വേർപിരിയുന്നത്. പുരോഗമന വാദികളായ നാലുപേരുടെ കൊലപാതകം നടത്തിയ സംഘത്തിെൻറ സ്ഥാപകരിലൊരാളാണ് ശ്രീകാന്ത്. കൊലയാളി സംഘത്തിന് ആയുധങ്ങളും തോക്കുകളും തിരകളും പണവും എത്തിച്ചുനൽകിയതും ഇയാളാണ്.
ഗൗരി ലങ്കേഷിെൻറ കൊലപാതകം നടന്ന 2017 സെപ്റ്റംബർ അഞ്ചിന് ശ്രീകാന്ത് ബംഗളൂരുവിലുണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. ആദ്യ കൊലയാളി സംഘത്തിന് പുറമെയുള്ള റിസർവ് കൊലയാളി സംഘത്തിൽ ശ്രീകാന്തും ഉൾപ്പെട്ടിരുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.