ന്യൂഡൽഹി: സി.പി.എമ്മിെൻറ സ്ഥാപക പോളിറ്റ് ബ്യൂറോയിലുള്ള ഒൻപത് പേരും സ്വാതന്ത്ര്യ സമര സേനാനികൾ ആയിരുന്നെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇവരെല്ലാവരും സമര ഭാഗമായി ജയിലിൽ കിടന്നവരായിരുന്നുവെന്നും യെച്ചൂരി ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ ഗോപാലൻ, ജ്യോതി ബസു, ഹർഷിഷൻ സിങ് സുർജീത്, പി. രാമമൂർത്തി, ബി.ടി രണദിവ്, പി.സുന്ദരയ്യ, പ്രമോദ് ദാസ് ഗുപ്ത എന്നിവരുടെ പേരുകളാണ് യെച്ചൂരി പങ്കുവെച്ചത്.
ആർ.എസ്.എസിനെതിരെ യെച്ചൂരി രൂക്ഷ വിമർശനവുമുയർത്തി. ആർ.എസ്.എസ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, ബിട്ടീഷുകാരുമായി യോജിച്ച് പ്രവർത്തിെച്ചന്നും യെച്ചൂരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.