ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി പാർട്ടികോൺഗ്രസ് അജണ്ടയുടെ ഭാഗമായിരുന്നില്ലെന്നും സി.പി.എം രാഷ്ട്രീയ വേദികളില്‍ ചര്‍ച്ചചെയ്ത് അനുമതി നല്‍കേണ്ട വിഷയമല്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളും പുതുക്കിയ കേന്ദ്ര കമ്മിറ്റിയെക്കുറിച്ചും വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാർത്തസമ്മേളനത്തില്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ട്രെയിൻ വരാതെ പച്ചക്കൊടി കാണിക്കാൻ കഴിയില്ലല്ലോ എന്നും അദ്ദഹം ചോദിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാറിന്‍റെ പദ്ധതിയാണ്. അത് പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തേണ്ട കാര്യമില്ല. സി.പി.എം രാഷ്ട്രീയ വേദികളില്‍ ചര്‍ച്ചചെയ്ത് അനുമതി നല്‍കേണ്ട വിഷയവുമല്ല.
അതേസമയം, പാർട്ടി കോൺഗ്രസിന്‍റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർലൈൻ പദ്ധതി ചൂണ്ടിക്കാട്ടിയിരുന്നു. ഏതുവിധേനയും കേന്ദ്രാനുമതി നേടിയെടുത്ത് പദ്ധതി നടപ്പാക്കാൻ ആവതു ശ്രമിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. പാർട്ടികോൺഗ്രസ് ചർച്ചയിൽ സിൽവർലൈൻ സംബന്ധിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ ആശങ്ക പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.