മോദിയെ പേടിച്ച് മുങ്ങിയ ആളല്ല ഞാൻ, അതൊരു കെട്ടുകഥ -യെച്ചൂരി

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയുടെ സമയത്ത് നരേന്ദ്രമോദിയെ പേടിച്ച് മുങ്ങിയ ആളാണ് താനെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമർശം തെറ്റിദ്ധാരണ പരത്താനെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതൊരു കെട്ടുകഥയാണ്. തന്റെ സന്ദർശന വിവരങ്ങൾ മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽ വാർത്ത സമ്മേളനം നടത്തുകയും ചെയ്തിരുന്നു-യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് യെച്ചൂരിക്കെതിരെ ആരോപണമുന്നയിച്ചത്. ഗുജറാത്തിലെ കലാപബാധിതപ്രദേശങ്ങൾ സന്ദർശിക്കാൻ തനിക്കൊപ്പംവന്ന സി.പി.എം. നേതാവ് സീതാറാം യെച്ചൂരിയും സംഘവും മോദിയെ പേടിച്ച് മുങ്ങിയെന്ന് മനുഷ്യാവകാശ പ്രവർത്തക തീസ്താ സെതൽവാദ് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സതീശൻ പറഞ്ഞത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് കൃഷ്ണൻ മോഹൻലാൽ എഴുതിയ 'ഗുജറാത്ത്-തീവ്രസാക്ഷ്യങ്ങൾ' എന്ന പുസ്തകം ഉദ്ധരിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

Tags:    
News Summary - Sitaram Yechury rejects VD Satheeshans allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.