യു.പിയിൽ ബസിടിച്ച്​ ആറ്​ അന്തർ സംസ്​ഥാന തൊഴിലാളികൾ മരിച്ചു

മുസഫർനഗർ (യു.പി): ലോക്​ഡൗണി​നെത്തുടർന്ന്​ രാജ്യത്ത്​ ആറ്​ അന്തർ സംസ്​ഥാന തൊഴിലാളികളുടെ ജീവൻ കൂടി റോഡിൽ പൊലിഞ്ഞു വീണു. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ്​ ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം.

ലോക്​ഡൗണിനെത്തുടർന്ന്​ പഞ്ചാബിൽ നിന്നും ബിഹാറിലെ സ്വന്തം നാട്ടിലേക്ക്​​ കാൽനടയായി പോകവെ ബസ്​ ഇടിച്ചാണ്​ തൊഴിലാളികളുടെ ദാരുണാന്ത്യം. രണ്ടുപേർക്ക്​ പരിക്കേറ്റു. ബസിൽ ആളുകളൊന്നുമില്ലായിരുന്നുവെന്നും ഡ്രൈവർ ഓടി രക്ഷപ്പെട്ടതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - six Migrants Killed, two Injured After Being Hit By Bus In UP- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.