മുംബൈ: മുംബൈയിലെ ഗോവണ്ടിയിലെ ജുവനൈൽ ഹോമിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികൾ ചാടിപ്പോയതായി റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. കുറച്ച് മണിക്കൂറുകൾക്ക് ശേഷം രണ്ട് പെൺകുട്ടികൾ തിരിച്ചുവന്നതായും റിപ്പോർട്ടിൽ പറയുന്നു.
15 മുതൽ 17 വയസ് വരെയുള്ള പെൺകുട്ടികളാണ് കല്ല് ഉപയോഗിച്ച് ജനലുകൾ തകർത്ത് പുറത്തുകടന്നത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗോവണ്ടിയിലെ സിയോൺ ട്രോംബെ റോഡിനടുത്തായാണ് കരക്ഷണൽ ഹോമം സ്ഥിതി ചെയ്യുന്നത്.
"ഓടിപ്പോകാനായി കുട്ടികളെ ആരോ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്, അതിനാൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി വൈകി, രണ്ട് പെൺകുട്ടികൾ മടങ്ങിയെത്തിയിട്ടുണ്ട്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്," -പൊലീസുകാരൻ പറഞ്ഞു. പെൺകുട്ടികൾ ഓടിപ്പോയതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.