ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച്1എൻ1 രോഗം. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢാണ് ചൊവ്വാഴ്ച കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ജഡ്ജിസുമാരായ മോഹന ശാന്തന ഗൗഡർ, ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ, സഞ്ജീവ് ഖന് ന, അബ്ദുൽ നസീർ, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചത്.
രോഗത്തെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതിയിലെ ജോലിക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് താൻ നിർദേശിച്ചതായും ചന്ദ്രചൂഢ് പറഞ്ഞു.
ജഡ്ജിമാർക്ക് രോഗം പിടിപെട്ടതിൽ ചീഫ്ജസ്റ്റിസ് അസ്വസ്ഥനാണെന്നും കോടതിയിൽ മരുന്ന് നൽകാനുള്ള ഡിസ്പൻസറി ഒരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു. ഇന്നോ നാളെയോ ഡിസ്പൻസറി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജഡ്ജിമാർ കോടതിയിലെത്താൻ വൈകിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ജഡ്ജിമാരുടെ രോഗവിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.