അഗർത്തല: ത്രിപുരയിൽ ഏഴ് കൗമാരക്കാർ ചേർന്ന് എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പശ്ചിമ ത്രിപുരയിലെ തബാരിയയിലാണ് ദാരുണ സംഭവം. ഒളിച്ചു കളിക്കാൻ ക്ഷണിച്ച ശേഷം പെൺകുട്ടിയെ ആൺകുട്ടികൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികളിൽ ആറുപേർ പിടിയിലായി. ഒരാൾ ഒളിവിലാണ്. നാലുപേരെ ജുവനൈൽ ഹോമിലേക്ക് അയച്ചു. 12 വയസിനോട് അടുത്ത് പ്രായമുള്ള രണ്ട് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
' പ്രതികൾ പെൺകുട്ടിയെ കളിക്കാൻ വിളിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇരയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. മൂന്നാം ക്ലാസുകാരിയായ പെൺകുട്ടി വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് സംഭവം വിശദീകരിക്കുകയായിരുന്നു' -സബ് ഡിവിഷനൽ പൊലീസ് ഓഫിസർ പ്രിയ മാധുരി മജൂംദാർ പറഞ്ഞു. പെൺകുട്ടിയുടെ പരിചയക്കാരായ ആൺകുട്ടികളാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.