ന്യൂഡൽഹി: 14കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹിയിൽ ആറാം ക്ലാസുകാരൻ കസ്റ്റഡിയിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ പ്രദേശത്തുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്കൂളിന് പുറത്തുവെച്ച് ആറാം ക്ലാസുകാരൻ 14കാരആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാല് മണിയോടെയാണ് സംഭവത്തെക്കുറിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്നും പൊലീസിന് വിവരം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മുഖത്തും തലക്കും പരിക്കേറ്റ നിലയിലായിരുന്നു. അമിതരക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അക്രമണം നടന്ന സംഭവത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്ക് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.