ജയാപുർ: ബാങ്കിെൻറ വാതിൽ മുതൽ മീറ്ററോളം നീളുന്ന ചെരുപ്പുകളുടെ ‘ക്യൂ’. ഇടയിൽ പേരെഴുതിയ കടലാസുവെച്ച കല്ലുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചു ജയിച്ച വാരണസി മണ്ഡലത്തിലെ ജയാപുർ ഗ്രാമത്തിലെ ബാങ്കിനു മുന്നിലുള്ള കാഴ്ചയാണിത്.
അസാധുവായ നോട്ടുകൾ മാറ്റി വാങ്ങാനെത്തിയ ഗ്രാമീണർ വരിയിൽ നിന്ന് കുഴഞ്ഞപ്പോൾ േപരെഴുതി ചെരിപ്പും കല്ലും കുടയുമെല്ലാം പകരംവെച്ച് മാറിയിരിക്കുകയായിരുന്നു. സമീപത്ത് താമസിക്കുന്നവർ ചെരിപ്പോ കല്ലോ വരിയിൽ വെച്ച് മറ്റാവശ്യങ്ങൾക്കായി തിരിച്ചുപോയി. ചിലർ തങ്ങളുടെ ഉൗഴത്തിനായി തണലിൽ കാത്തിരുന്നു. രാവിലെ തന്നെ നൂറിലധികം ചെരിപ്പുകളാണ് ജയാപുരിലെ ബാങ്കിനു മുന്നിലെ വരിയിലെത്തിയത്. കഴിഞ്ഞ ദിവസം വരിനിന്ന് കുഴഞ്ഞവരാണ് പണം വാങ്ങിയേ മടങ്ങുയെന്ന വാശിയോടെ രാവിലെ തന്നെ ചെരിപ്പ് ക്യൂവിൽ എത്തിയത്.
‘‘നവംബർ 22 മകളുടെ വിവാഹമാണ്. മകൾ തജോയുടെയും തെൻറയും ജൻ ധൻ അക്കൗണ്ടിലായി 20,000 രൂപയുണ്ട്. ആ പണം ഇന്നെങ്കിലും കയ്യിൽ കിട്ടുമോ? നാലു മണിക്കൂറിലേറെയായി വരിയിൽ നിൽക്കുന്നു’’– 55 കാരി സഹ്രനീസ ആശങ്കപ്പെട്ടു. നോട്ട് അസാധുവാക്കിയതിെൻറ അഞ്ചാംദിനവും ജനങ്ങളുടെ ദുരിതം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.