മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്കെതിരായ അതിക്രമം അപലപക്കപ്പെടേണ്ടതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങുമായി ഇക്കാര്യം സംസാരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും ഇറാനി ഉറപ്പുനൽകി.

അതേസമയം, കഴിഞ്ഞ രണ്ട് മാസമായി നിശബ്ദത പാലിക്കുകയായിരുന്ന കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തെ രാഹുൽ ഗാന്ധിയും വലിയ വിമർശനം ഉയർത്തിയിരുന്നു.

ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ​'ഇന്ത്യ'ക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടലും ഇല്ലാത്തതാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഹൃദയം തകർക്കുന്നതാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. സ്ത്രീകൾക്കെതിരായ ഈ ഭയാനകമായ അതിക്രമത്തെ എത്ര അപലപിച്ചാലും മതിയാകില്ല. സമൂഹത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ ഏൽക്കേണ്ടി വരുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.


Tags:    
News Summary - Smriti Irani speaks to Manipur CM after women paraded naked; ‘Too late’: Opposition slams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.