മുംബൈ: സൊഹ്റാബുദ്ദീൻ ശൈഖിേൻറത് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയും ഉന്നത പൊലീസുകാരുടെ പങ്ക് വെളിപ്പെടുത്തുകയും ചെയ്ത മുൻ ഗുജറാത്ത് സി.െഎ.ഡി ഉദ്യോഗസ്ഥൻ സാക്ഷി പറയാൻ സി.ബി.െഎ കോടതിയിൽ എത്തിയില്ല. സൊഹ്റാബുദ്ദീൻ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ മുൻ ഡിവൈ.എസ്.പി വി.എൽ. സോളങ്കിയാണ് സമൻസ് ലഭിച്ചിട്ടും സുരക്ഷപ്രശ്നത്തെ തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ എത്താതിരുന്നത്.
ജീവൻ അപകടത്തിലാണെന്നും സുരക്ഷ ഏർപ്പെടുത്തിയാൽ മാത്രേമ കോടതിയിൽ ഹാജരാകാൻ കഴിയുകയുള്ളൂവെന്നും സോളങ്കി സി.ബി.െഎ കോടതി ജഡ്ജിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 2009ൽ സർവിസിൽനിന്ന് വിരമിച്ച സോളങ്കിക്ക് സുപ്രീംകോടതി നിർദേശപ്രകാരം ഏർപ്പെടുത്തിയ രണ്ട് സായുധ പൊലീസിെൻറ സംരക്ഷണം ഒരുമാസം മുമ്പ് ഗുജറാത്ത് പൊലീസ് പിൻവലിച്ചിരുന്നു.
സൊഹ്റാബുദ്ദീെൻറ ഇളയ സഹോദരൻ നയാമുദ്ദീൻ ശൈഖ് അടക്കം 90ലേറെ സാക്ഷികൾ കൂറുമാറിയ കേസിൽ പ്രോസിക്യൂഷെൻറ അവസാന പിടിവള്ളിയാണ് കണ്ടെത്തലുകളിൽ ഉറച്ചുനിൽക്കുന്ന വി.എൽ. സോളങ്കി. തന്നെയും കുടുംബത്തെയും സമ്മർദത്തിലാക്കി കോടതിയിൽ എത്തുന്നത് തടയാനാണ് പൊലീസ് സുരക്ഷ അകാരണമായി എടുത്തുകളഞ്ഞതെന്ന് സോളങ്കി പറഞ്ഞു.
ആൾക്കൂട്ട ആക്രമണം അടക്കം തനിക്കെതിരെ എന്തും സംഭവിക്കാം. സുരക്ഷ നിർത്തലാക്കിയതിനു പിന്നാലെയാണ് കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചത്. അത് തന്നെ സമ്മർദത്തിലാക്കാനാണ്. ഡി.ജി.പി, ഗുജറാത്ത് ആഭ്യന്തര വകുപ്പ്, സുപ്രീംകോടതി, സി.ബി.െഎ എന്നിവർക്കും സുരക്ഷ ആവശ്യപ്പെട്ട് ഹരജി നൽകിയെങ്കിലും ആരും ഇതുവരെ മാനിച്ചില്ല -സോളങ്കി പറഞ്ഞു.
മൊഴി മാറ്റിപ്പറയാനാകില്ലെന്നും അങ്ങനെ ചെയ്താൽ തന്നോടുതന്നെ നീതിപുലർത്താനാകില്ലെന്നും സോളങ്കി പറയുന്നു. സോളങ്കിക്ക് മൊഴി നൽകാൻ കോടതി അടുത്ത വെള്ളിയാഴ്ച സമയം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.