മുംബൈ: സഹോദരെൻറ ഏറ്റുമുട്ടൽ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹരജി പിൻവലിക്കാൻ അമിത് ഷായുടെ പേരിൽ ഗുജറാത്ത് െഎ.പി.എസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന മൊഴി തിരുത്തി സൊഹ്റാബുദ്ദീെൻറ സഹോദരൻ. നിരവധി സമൻസുകൾക്കൊടുവിൽ മുംബൈ സി.ബി.െഎ കോടതിയിൽ ഹാജരായ സൊഹ്റാബുദ്ദീെൻറ ഇളയ സഹോദരൻ നയാബുദ്ദീൻ ശൈഖാണ് മൊഴി തിരുത്തിയത്. തന്നെ ചോദ്യംചെയ്ത സി.ബി.െഎ ഉദ്യോഗസ്ഥന് അത്തരം മൊഴി നൽകിയിട്ടില്ലെന്നും ബി.ജെ.പിയിൽനിേന്നാ പൊലീസിൽനിേന്നാ ഭീഷണിയില്ലെന്നും നയാബുദ്ദീൻ തിങ്കളാഴ്ച കോടതിയിൽ പറഞ്ഞു.
സുപ്രീംകോടതിയിൽ നൽകിയ ഹരജി അമിത് ഷായെ ചൊടിപ്പിച്ചതായും പിൻവലിച്ചില്ലെങ്കിൽ സൊഹ്റാബുദ്ദീെൻറ വിധിയാകും ഉണ്ടാവുകയെന്നും െഎ.പി.എസ് ഉദ്യോഗസ്ഥൻ അഭയ് ചുദാസാമ ഭീഷണിപ്പെടുത്തിയെന്നാണ് നയാബുദ്ദീൻ സി.ബി.െഎക്ക് ആദ്യം മൊഴിനൽകിയത്. മധ്യപ്രദേശിലും അമിത് ഷായുടെ സർക്കാറാണെന്നും അവിടെവെച്ചു തന്നെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.
സൊഹ്റാബുദ്ദീെൻറ കൂട്ടാളി അഅ്സം ഖാൻ വഴി 50 ലക്ഷം രൂപ വാഗ്ദാനം നൽകിയെന്നും ആരോപിച്ചിരുന്നു. എന്നാൽ, ഇത് തെൻറ മൊഴിയല്ല സി.ബി.െഎ ഒാഫിസർ എഴുതിച്ചേർത്തതാണെന്നാണ് കോടതിയിൽ നയാബുദ്ദീൻ പറഞ്ഞത്. എന്തിനാണ് ഇങ്ങനെ പറയാത്തത് എഴുതി ചേർത്തതെന്ന് പിന്നീട് സി.ബി.െഎ ഉദ്യോഗസ്ഥനോട് ചോദിച്ചതായും നിരപരാധികളെ രക്ഷിക്കാനാണെന്ന് മറുപടി നൽകിയതായും നയാമുദ്ദീൻ കോടതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.