മുംബൈ: ബി.ജെ.പി നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ശിവസേന എം.പിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനുമായ ശ്രീകാന്ത് ഷിൻഡെ. മഹാരാഷ്ട്രയിലെ ദൊമ്പിവിൽ മേഖലയിലെ ബി.െജ.പി നേതാക്കൾക്കെതിരെയാണ് ശ്രീകാന്ത് രൂക്ഷ വിമർശനം ഉന്നയിച്ചത്. ഈ നേതാക്കൾ അവരുടെ സ്വാർഥ രാഷ്ട്രീയത്തിനായി ബി.ജെ.പിയും ഷിൻഡെയും തമ്മിലുള്ള കൂട്ടുകെട്ടിന് തടസ്സം നിൽക്കുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു.
രാഷ്ട്രീയത്തിൽ ഒരു സ്ഥാനമാനങ്ങളും താൻ ആഗ്രഹിച്ചിട്ടില്ല. സഖ്യം തീരുമാനിക്കുന്ന ഏത് മുതിർന്ന നേതാവിനെയും പിന്തുണക്കാൻ താൻ തയാറാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. ലോക്സഭ, വിധാൻ സഭ, പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കുമെന്ന് ഷിൻഡെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശ്രീകാന്തിന്റെ രംഗപ്രവേശം.
''ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മഹാരാഷ്ട്രയിൽ വീണ്ടും സർക്കാർ രൂപവത്കരിക്കാനാണ് ലക്ഷ്യം. ഇതേ രീതിയിൽ ബി.ജെ.പിയും ശിവസേനയും മുന്നോട്ടു പോകുന്നതിൽ ചിലർക്ക് സഹിക്കുന്നില്ല. സഖ്യത്തിന് എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രാജിവെക്കാൻ തയാറാണ്.''-ശ്രീകാന്ത് പറഞ്ഞു. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നേരത്തേ ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള അവിഭജിത ശിവസേന 18 സീറ്റുകളിലാണ് വിജയിച്ചത്. മഹാരാഷ്ട്രയിൽ 48 ലോക്സഭ സീറ്റുകളാണുള്ളത്. കഴിച്ച ജൂണിലാണ് പാർട്ടി പിളർത്തി 40 എം.എൽ.എമാരുമായി ഷിൻഡെ ബി.ജെ.പിയിേലക്ക് കൂറുമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.