കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയെയും വ്യാജന്മാർ വെറുതേ വിടുന്നില്ല. അദ്ദേഹം പാടിയതെന്ന പേരിൽ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ സജീവമായി കറങ്ങി നടപ്പുണ്ട്. ഒരു സൈനിക പരിപാടിയിൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത 'പാപ്പ കെഹ്തേ ഹേ' എന്ന സിനിമയിലെ 'ഘർ സെ നികൽതേ ഹീ' എന്ന ഗാനം ഒരു സൈനിക ഉദ്യോഗസ്ഥൻ പാടുന്ന വിഡിയോ ആണ് ദീപക് സാഥേയുടേതായി പ്രചരിക്കുന്നത്.
എന്നാൽ, യഥാർഥത്തിൽ അത് നാവിക സേനയുടെ മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയാണ്. വെസ്റ്റേൺ നേവൽ കമാൻഡിെൻറ ഗോൾഡൻ ജൂബിലി ആഠോഷ വേളയിൽ അദ്ദേഹം പാട്ടുപാടുന്നതാണ് ദീപക് സാഥേയുടേതായി പ്രചരിക്കുന്നത്. യഥാർഥ വിഡിയോയുടെ തുടക്കത്തിൽ വൈസ് അഡ്മിറൽ ഗിരീഷ് ലൂത്രയുടെ പേര് അനൗൺസ് ചെയ്യുന്നുണ്ട്. എന്നാൽ, ഈ ഭാഗം ഒഴിവാക്കിയാണ് പാടുന്നത് ദീപക് സാഥേ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.