ന്യൂഡൽഹി: ഇറ്റലിയിൽ നിന്നെത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സാന്നിധ്യമായി മാറിയ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇന്ന് 78ാം ജന്മദിനത്തിന്റെ നിറവ്. ഇറ്റലിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായി ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച സോണിയാ ഗാന്ധിയുടെ ജീവിതം സമാനകളില്ലാത്തതാണ്.
കേംബ്രിഡ്ജിൽ യൂണിവേഴ്സിറ്റിയിൽ പഠനത്തിനിടെ നെഹ്രു കുടുംബത്തിലെ പിന്മുറക്കാരനായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് ഇന്ത്യയുടെ മരുമകളാകുന്നത്. ജന്മദിനാഘോഷങ്ങൾ പാടില്ലെന്നാണ് നേതൃത്വത്തിന് സോണിയ നൽകിയ നിർദേശമെന്നറിയുന്നു. കൈക്ക് പരി ക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പരിക്കേറ്റ കൈയ്യുമായാണ് സോണിയ ഗാന്ധി ലോക്സഭ ഗാലറിയില്‍ എത്തിയത്. പൊതുപരിപാടികളില്‍ തല്‍ക്കാലം പങ്കെടുക്കുന്നില്ല.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോടെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുന്നു. ഇന്ദിരയുടെ പിൻഗാമിയായി രാജീവ് ഗാന്ധിയെ എത്തിയതോടെ സോണിയയും രാഷ്ട്രീയ വഴികളൂടെ ഭാഗമായി. എന്നാൽ, പരീക്ഷണങ്ങളുടെ തുടർച്ചയാണ് സോണിയയുടെ ജീവിതത്തിൽ പിന്നെ കണ്ടത്. ഏഴു വർഷത്തിനുശേഷം രാജീവ് ഗാന്ധി വധിക്കപ്പെട്ടു. ഇതോടെ, കോൺഗ്രസിന്റെ
നേതൃത്വം ഏറ്റെടുക്കാൻ ഏറെ സമ്മർദ്ദമുണ്ടായിട്ടും അവർ തയ്യാറായില്ല. എന്നാൽ, ആ പിടിവാശി തുടരാനായില്ല. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 1998ൽ പാർട്ടി അധ്യക്ഷയായി. 2004-ലും 2009-ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വിജയത്തിലും സോണിയ ഗാന്ധി നിർണായക സാന്നിധ്യമായി.
2007-ലും 2010-ലും 2013-ലും ഫോബ്‌സ് മാസികയുടെ പട്ടികയിൽ സോണിയ ഇടംതേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷ, നെഹ്രു കുടുംബത്തിലെ തലമുതിർന്ന അംഗം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ, കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവുമധികം കാലം വഹിച്ച വ്യക്തി തുടങ്ങി നിരവധി വിശേഷണങ്ങളാണിന്ന് സോണിയാ ഗാന്ധിക്കുള്ളത്. രാജ്യസഭാ അംഗം എന്ന നിലയിൽ ഇന്നും സജീവമാണ്.
ഇതിനിടെ, സോണിയാ ഗാന്ധിയുടെ ആത്മകഥയൊരുങ്ങുന്നതായുള്ള വാർത്ത അടുത്തകാലത്തായി പ്രചരിച്ചിരുന്നു. പുസ്തക പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സുമായി കരാര്‍ ഒപ്പുവെച്ചെന്നാണ് റിപ്പോര്‍ട്ട്. പുസ്തകവുമായി ബന്ധപ്പെട്ട ജോലികള്‍ കുറച്ചു വര്‍ഷങ്ങളായി നടന്നുവരികയായിരുന്നുവെന്നറിയുന്നു. എന്നാൽ, ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. സോണിയാ ഗാന്ധിയും ഇതേക്കുറിച്ച് പ്രതികരണം നടത്തിയിട്ടില്ല.
ഹാര്‍പ്പര്‍ കോളിന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനന്തപത്മനാഭനാണ് വിഷയത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് സോണിയാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിക്കും. നെഹ്‌റു കുടുംബത്തില്‍നിന്നുള്ള ആദ്യത്തെ സമഗ്ര ആത്മകഥയായിരിക്കും ഇത്. അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതിനാല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമ്പൂര്‍ണ ജീവിതചരിത്രങ്ങള്‍ എഴുതാന്‍ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.