ന്യൂഡൽഹി: തിങ്കളാഴ്ച കോൺഗ്രസ് പ്രസിഡൻറ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കി സോണിയ ഗാന്ധി. രാഹുൽ ഗാന്ധിയുടെ പിന്മാറ്റത്തെ തുടർന്ന പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല ക്രമീകരണമെന്ന നിലയിലാണ് സോണിയ ചുമതലയേറ്റതെങ്കിലും, പകരം സംവിധാനം ഇനിയുമാകാത്തതിനാൽ പദവിയിൽ തുടരും.
രാഹുൽ ഗാന്ധി വീണ്ടും പ്രസിഡൻറാകുമെന്ന ആവർത്തനങ്ങൾ പാർട്ടി നേതാക്കൾ നടത്തുന്നുണ്ടെങ്കിലും, തയാറാണെന്നോ അല്ലെന്നോ അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. ഇതാകട്ടെ, കോൺഗ്രസിനെ അനിശ്ചിതത്വത്തിൽ നിർത്തുന്നു. ശരിയായൊരു ക്രമീകരണം നടപ്പാക്കുന്ന സമയം വരെ സോണിയ പ്രസിഡൻറായി തുടരുമെന്നും പ്രവർത്തക സമിതി അതു വൈകാതെ നടപ്പാക്കുമെന്നുമാണ് പാർട്ടി വക്താവ് അഭിഷേക് സിങ്വി വാർത്താലേഖകരോട് വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.