സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവൻ നിര്യാതനായി

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച കുഴഞ്ഞുവീണ മാധവനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനക്കൽ കുടുംബാംഗമായ പി.പി. മാധവൻ 45 വർഷമായി സോണിയ ഗാന്ധിയുടെ സന്തതസഹചാരിയാണ്. മൃതദേഹം തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.

ഭാര്യ: സാവിത്രി. മക്കൾ: ദീപ, ദീപ്തി, അശ്വതി, വരുൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ.

സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എം.പി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി 10ന് എയർ ഇന്ത്യ വിമാനത്തിലാണ്​ അദ്ദേഹം എത്തിയത്. നെടുമ്പാശ്ശേരിയിൽനിന്ന് തൃശൂരിലേക്ക് പോയി. ഒല്ലൂരിലാണ് സംസ്കാരച്ചടങ്ങ്. 

Tags:    
News Summary - Sonia Gandhi's personal secretary PP Madhavan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.