സോണിയക്കെതിരായ തെരഞ്ഞെടുപ്പ് ഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി:  സോണിയ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിന് സുപ്രീംകോടതി വിസമ്മതിച്ചു. സോണിയയുടെ പൗരത്വവുമായി ബന്ധപ്പെട്ടും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ മുസ്ലിം വോട്ടുകള്‍ നേടാനായി വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയും  രമേശ് സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി മാറ്റിവെച്ചത്. ഇരട്ട പൗരത്വ വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചുവരുകയാണെന്നും അവര്‍ കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും അതിനുമുമ്പ് അതേ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ളെന്നും ജസ്റ്റിസ് എ.ആര്‍. ദവെ നേതൃത്വം നല്‍കുന്ന ബെഞ്ച് വ്യക്തമാക്കി.

സോണിയ ജന്മംകൊണ്ട് ഇറ്റലിക്കാരിയാണെന്നും ഇറ്റാലിയന്‍ നിയമം ഇരട്ട പൗരത്വം അനുവദിക്കില്ളെന്നും ചൂണ്ടിക്കാണിച്ചായിരുന്നു രമേശ് സിങ്ങിന്‍െറ ഹരജി.  മുസ്ലിം വോട്ടുകള്‍ക്കുവേണ്ടി സോണിയ ഡല്‍ഹി ജുമാമസ്ജിദ് ഷാഹി ഇമാം വഴി ശ്രമിച്ചു എന്ന് കാണിച്ച് ജൂലൈ 11ന് അലഹബാദ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. വസ്തുതാപരമല്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Tags:    
News Summary - soniya gandhi,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.