ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുർണൂലിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദ്. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ഇനി ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.
ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്‌സിജന്‍ പ്ലാന്‍റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Very happy to announce that the first set of my Oxygen Plants will be set up at Kurnool Government Hospital & one at District Hospital, Atmakur,Nellore, AP in the month of June!This would be followed by setting more plants in the other needy states! Time to support rural India 🇮🇳 pic.twitter.com/vLef9Po0Yl
— sonu sood (@SonuSood) May 22, 2021
അടുത്തിടെ സോനു സൂദിന്‍റെ ടീം ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു. എ.ആ.ര്‍എ.കെ ആശുപത്രി സോനു സൂദ് ഫൗണ്ടേഷനെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അത്യാവശ്യമായി വേണമെന്ന് അറിയിക്കുകയായിരുന്നു. പെട്ടന്ന് തന്നെ അവര്‍ 16 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഓക്സിജന്‍ സിലിണ്ടര്‍, ആശുപത്രി കിടക്ക എന്നിവ ആവശ്യമുള്ളവരെയും സോനു സൂദ് സഹായിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.