മുംബൈ: മഹാരാഷ്ട്ര താനെയിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയ വ്യക്തിക്ക് കോവിഡ്. രോഗിയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി ജീനോം സീക്വൻസിങ്ങിന് അയച്ചു. ദക്ഷിണാഫ്രിക്കയിൽ പടർന്നുപിടിക്കുന്ന പുതിയ വകഭേദമായ ഒമിക്രോൺ ആണോയെന്ന ആശങ്കയിലാണ് അധികൃതർ.
കല്യാൺ- ദോംബിവ്ലി മുനിസിപ്പൽ കോർപറേഷന്‍റെ കീഴിലെ നിരീക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ് അദ്ദേഹം. നവംബർ 24ന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഡൽഹിയിലെത്തിയ അദ്ദേഹം മുംബൈയിലെ വീട്ടിെലത്തുകയായിരുന്നു.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ സഹോദരന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും ഡോ. പ്രതിഭ പൻപട്ടീൽ അറിയിച്ചു. മറ്റു കുടുംബാംഗങ്ങെളയും പരിശോധനക്ക് വിധേയമാക്കി. നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് എല്ലാവരും.
ശനിയാഴ്ച ദക്ഷിണാഫ്രിക്കയിൽനിന്ന് ബംഗളൂരുവിലെത്തിയ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡെൽറ്റ വകഭേദമാണ് ഇവർക്ക് സ്ഥിരീകരിച്ചതെന്നും ഒമിക്രോൺ അല്ലെന്നും പിന്നീട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.