ബംഗളൂരു: കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ തന്നെ ആർക്കും ഭയപ്പെട ുത്താനാവില്ലെന്നും ഭരണഘടന പ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്നും സ്പീക്കർ കെ. ആർ. രമേശ്കുമാർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിർദേശപ്രകാരം തന്നെ കാണാനെത്തി യ വിമത എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബുധനാഴ്ച രാത്രി ഏഴോടെ വിധാൻസൗ ധയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ ഗവർണർ നടത്തിയത് അനാവശ്യ ഇടപെടലാണെന്നും സ്പീക്കർ കുറ്റപ്പെടുത്തി. രാജിക്കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഗവർണർ തനിക്ക് എഴുതിയിരുന്നു. ഇത്തരം നിസ്സാരകാര്യങ്ങൾക്കു വേണ്ടി ഗവർണർ അധികാരം ദുർവിനിയോഗം ചെയ്യാൻ പാടില്ലായിരുന്നു -അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നതിനാൽ മുംൈബയിലേക്ക് പോയെന്നാണ് എം.എൽ.എമാർ വെളിപ്പെടുത്തിയത്. അവരുമായുള്ള കൂടിക്കാഴ്ച വിഡിയോയിൽ പകർത്തിയിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രാർ ജനറലിന് ഇത് കൈമാറും.
എം.എൽ.എമാർ ജൂലൈ ആറിന് ഒാഫിസിലെത്തുന്ന വിവരം തന്നെ അറിയിച്ചിരുന്നില്ല. 13 പേരുടെ രാജിയിൽ എെട്ടണ്ണം ചട്ട വിരുദ്ധമാണ്. രാജി ബോധ്യപ്പെടണം. അവർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് വ്യക്തമാകണം.
രാജി വേഗത്തിലാക്കാനോ വൈകിപ്പിക്കാനോ എനിക്ക് കഴിയില്ല. തീരുമാനം ൈവകുന്നുവെന്ന് കാണിച്ച് എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചത് തന്നെ വേദനിപ്പിച്ചു.
തെൻറ അടുത്തേക്ക് വരുന്നതിന് പകരം അവർ സുപ്രീംകോടതിയിലേക്കാണ് പോയത്. രാജി നൽകിയിട്ട് മൂന്ന് പ്രവൃത്തി ദിവസമേ ആയിട്ടുള്ളൂ. എന്നാൽ, ഭൂകമ്പമുണ്ടായതുപോലെയായിരുന്നു അവരുടെ പെരുമാറ്റമെന്നും സ്പീക്കർ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ താൻ ഉത്തരവാദിയല്ലെന്നും അതിൽ തനിക്ക് താൽപര്യവുമില്ലെന്നും കർണാടകയിലെ ജനങ്ങളോടാണ് തെൻറ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.