ന്യൂഡൽഹി: പശുവിെൻറ ഗുണങ്ങളെക്കുറിച്ച് പഠിക്കാൻ ആർ.എസ്.എസുകാരടങ്ങിയ 19 അംഗ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ശാസ്ത്ര സാേങ്കതിക മന്ത്രി ഹർഷ്വർധനാണ് ദേശീയ പര്യാലോചന സമിതി എന്ന് പേരിട്ടിരിക്കുന്ന സമിതിയുടെ അധ്യക്ഷൻ. ആർ.എസ്.എസുകാരെ കൂടാതെ വി.എച്ച്.പി നേതാക്കെളയും ശാസ്ത്ര സാേങ്കതിക വകുപ്പ്, ബയോടെക്നോളജി, പുനരുപയോഗ ഉൗർജ മന്ത്രാലയം, ഡൽഹി െഎ.െഎ.ടി എന്നിവയിലെ ഉദ്യോഗസ്ഥരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ.എസ്.എസിെൻറ പോഷക സംഘടനയായ വിജ്ഞാൻ ഭാരതി, ഗോ വിജ്ഞാൻ ഭാരതി എന്നിവയിലെ മൂന്ന് അംഗങ്ങളും സമിതിയിലുണ്ട്. ബസ്മതി അരിയുടെയും മഞ്ഞളിെൻറയും അമേരിക്കൻ പേറ്റൻറിനെതിരെ ശക്തമായി രംഗത്തുവന്ന സി.എസ്.െഎ.ആറിെൻറ മുൻ ഡയറക്ടർ ആർ.എ. മഷേൽക്കറാണ് സമിതിയിലെ ഒരു പ്രമുഖൻ. മൂന്നു വർഷമാണ് സമിതിയുടെ കാലാവധി.
ആരോഗ്യം, കാർഷികം, പോഷകം തുടങ്ങിയ മേഖലകളിൽ പഞ്ചഗവ്യം (ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതം) ഉപയോഗിക്കുന്നതിെൻറ ഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണങ്ങളെ സഹായിക്കുകയെന്നതാണ് സമിതിയുടെ ദൗത്യമെന്നാണ് വകുപ്പുതലത്തിൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. പദ്ധതിയുടെ സംക്ഷിപ്ത രൂപവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്ര സാേങ്കതിക വകുപ്പ് നേതൃത്വം നൽകുന്ന ദേശീയ പദ്ധതിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പരിപാടിയിൽ ആവശ്യമെങ്കിൽ ദേശീയ ഗവേഷണ ലബോറട്ടറികൾ, അക്കാദമിക് സ്ഥാപനങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയെയും ഏകോപിപ്പിക്കാനും നിർദേശമുണ്ട്. പദ്ധതി വിജയിച്ചാൽ ഗോമൂത്രത്തിെൻറ പേറ്റൻറ് ആഗോളതലത്തിൽ നേടിയെടുക്കാനും പദ്ധതിയുണ്ടത്രെ. ഗോമാംസത്തിെൻറ പേരിൽ ഗോരക്ഷക ഗുണ്ടകൾ അഴിഞ്ഞാടുന്ന പശ്ചാത്തലത്തിലാണ് ഇത്തരം സമിതിയുടെ രൂപവത്കരണമെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.