1000 അന്തർ സംസ്ഥാന തൊഴിലാളികൾ ജമ്മു കശ്മീരിലെത്തി

ഉധംപൂർ: 1000 അന്തർ സംസ്ഥാന തൊഴിലാളികളുമായി ശ്രാമിക് പ്രത്യേക ട്രെയിൻ ജമ്മു കശ്മീരിലെത്തി. മെയ് പത്തിന് ബംഗളൂരുവിലെ ചിക്കബനവാര റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച ട്രെയിനാണ് ഇന്ന് കശ്മീരിലെ ഉധംപൂരിലെത്തിയത്. 

ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരെ കർശന ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. 

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വദേശങ്ങളിൽ എത്തിക്കാനാണ് ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ, തീർഥാടകർ, വിനോദ സഞ്ചാരികൾ, വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം. 

Tags:    
News Summary - Special train with 1,000 migrant workers reaches J-K -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.