വിമാനത്തിൽനിന്നും ഇറങ്ങി ടെർമിനലിലേക്ക് വരാൻ മുക്കാൽ മണിക്കൂർ ബസ് കാത്ത് നിന്നിട്ടും രക്ഷയില്ലാതെ ഒടുവിൽ റൺവേയിലൂടെ നടന്ന് യാത്രക്കാർ. സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാർക്കാണ് ദുരിതം അനുഭവിക്കേണ്ടിവന്നത്. ഡൽഹി എയർപോർട്ടിലെ റൺവേയിലൂടെയാണ് യാത്രക്കാർ നടന്നത്.
ശനിയാഴ്ച രാത്രി സ്‌പൈസ്‌ജെറ്റിന്റെ ഹൈദരാബാദ്-ഡൽഹി വിമാനത്തിൽ നിന്ന് ഇറങ്ങിയ നിരവധി യാത്രക്കാർ വിമാനത്താവളത്തിന്റെ ടാർമാക്കിലൂടെ നടന്നു. അവരെ ടെർമിനലിലേക്ക് കൊണ്ടുപോകാൻ 45 മിനിറ്റോളം ബസ് നൽകാൻ എയർലൈൻസിന് കഴിഞ്ഞില്ല -യാത്രക്കാർ പറഞ്ഞു.
ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് വൃത്തങ്ങൾ ഞായറാഴ്ച പി.ടി.ഐയോട് പറഞ്ഞു. അതേസമയം, കോച്ചുകൾ വരാൻ അൽപ്പം കാലതാമസം ഉണ്ടായെന്നും ബസുകൾ വന്നയുടനെ നടക്കാൻ തുടങ്ങിയ എല്ലാ യാത്രക്കാരും ടാർമാക്കിൽ നിന്ന് ടെർമിനൽ കെട്ടിടത്തിലേക്ക് അവയിൽ സഞ്ചരിച്ചതായും സ്‌പൈസ്‌ജെറ്റ് പറഞ്ഞു.
"ഞങ്ങളുടെ ജീവനക്കാരുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ വകവക്കാതെ, കുറച്ച് യാത്രക്കാർ ടെർമിനലിലേക്ക് നടക്കാൻ തുടങ്ങി. കോച്ചുകൾ എത്തുമ്പോൾ അവർ കുറച്ച് മീറ്ററുകൾ കഷ്ടിച്ച് നടന്നിരുന്നു. നടക്കാൻ തുടങ്ങിയവരുൾപ്പെടെ എല്ലാ യാത്രക്കാരും ടെർമിനൽ കെട്ടിടത്തിലേക്ക് കോച്ചുകളിൽ യാത്ര ചെയ്തു. ഡൽഹി വിമാനത്താവളത്തിന്റെ ടാർമാക് ഏരിയ സുരക്ഷാ അപകടമായതിനാൽ യാത്രക്കാർക്ക് നടക്കാൻ അനുവാദമില്ല. ടാറിങ്ങിൽ വാഹനങ്ങൾക്കു മാത്രമായി അതിർത്തി നിർണയിച്ച പാതയുണ്ട്.
അതിനാൽ, ടെർമിനലിൽ നിന്ന് വിമാനത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ എയർലൈനുകൾ ബസുകൾ ഉപയോഗിക്കുന്നു. നിലവിൽ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവുകൾ പ്രകാരം സ്പൈസ് ജെറ്റ് അതിന്റെ 50 ശതമാനത്തിൽ കൂടുതൽ വിമാന സർവീസുകൾ നടത്താറില്ല.
186 യാത്രക്കാരുമായി സ്‌പൈസ് ജെറ്റിന്റെ ഹൈദരാബാദ്-ഡൽഹി വിമാനം ശനിയാഴ്ച രാത്രി 11.24 ഓടെ ലക്ഷ്യസ്ഥാനത്ത് ഇറക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ഒരു ബസ് ഉടൻ വന്ന് യാത്രക്കാരിൽ ഒരു വിഭാഗത്തെ ടെർമിനൽ മൂന്നിലേക്ക് കൊണ്ടുപോയി -അവർ പറഞ്ഞു.
ബാക്കിയുള്ള യാത്രക്കാർ ഏകദേശം 45 മിനിറ്റോളം കാത്തിരുന്നു, അവർക്കായി ഒരു ബസും വരുന്നത് കാണാത്തതിനാൽ, അവർ ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ടെർമിനലിലേക്ക് നടക്കാൻ തുടങ്ങി -അവർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.