ഡൽഹിയിൽ 'സ്പൈഡർമാൻ' ഇറങ്ങി, സ്കോർപിയോ ബോണറ്റിന് മുകളിൽ നഗരം ചുറ്റി; കസ്റ്റഡിയിലെടുത്ത് പൊലീസ്

ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ഓടുന്ന സ്കോർപിയോ കാറിന് മുകളിൽ അഭ്യാസം കാട്ടിയ കോമിക് സൂപ്പർ ഹീറോ 'സ്പെഡർമാൻ' പൊലീസ് കസ്റ്റഡിയിൽ. നജാഫ്ഗഡ് സ്വദേശിയായ 20കാരനാണ് സ്പൈഡർമാന്‍റെ വേഷമണിഞ്ഞ് കാറിന്‍റെ ബോണറ്റിന് മുകളിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. കാറോടിച്ചിരുന്ന ഗൗരവ് സിങ് എന്നയാളെയും പൊലീസ് പിടികൂടി.

സ്പൈഡർമാന്‍റെ വേഷത്തിലുള്ള യുവാവിന്‍റെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ദ്വാരക ട്രാഫിക് പൊലീസ് നടപടിയെടുത്തത്. അപകടകരമായി വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കൽ തുടങ്ങി 26,000 രൂപ പിഴയടക്കാനുള്ള കുറ്റം ഇവർക്ക് ചുമത്തി.


'കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അപകടകരമായ ഡ്രൈവിങ്ങോ ട്രാഫിക് നിയമലംഘനമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. റോഡ് സുരക്ഷ നിലനിർത്തുന്നതിൽ പൊതുജന സഹകരണം അത്യാവശ്യമാണ്'- പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. 

Tags:    
News Summary - Spiderman Arrested Again In Delhi. This Time For Riding On Scorpio's Bonnet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.