യുദ്ധം ചെയ്ത് പാകിസ്താനെ നാല് തുണ്ടങ്ങളാക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ ഇന്ത്യ പാകിസ്താനുമായി യുദ്ധം ചെയ്യണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. യുദ്ധം ചെയ്ത് പാകിസ്താനെ നാല് കഷ്ണമാക്കുന്നത് മാത്രമാണ് പാകിസ്താന്‍റെ പെരുമാറ്റത്തിന് അർഹമായി മറുപടി. വിഷയത്തിൽ ഇന്ത്യ അങ്ങനെ ഒരു സ്ഥിരമായ പരിഹാരത്തിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ കുടുംബത്തോട് പാകിസ്താന്‍ മോശമായി പെരുമാറിയതിനെക്കുറിച്ച് പി.ടി.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാഭാരത യുദ്ധത്തിലേക്ക് നയിച്ച ദ്രൗപദീ വസ്ത്രാക്ഷേപത്തിന് സമാനമാണ് താലിയും സിന്ദൂരവും മാറ്റിയ നടപടി.  പാകിസ്താന്റെ സമീപനം അംഗീകരിക്കാനാകാത്തതാണെന്നും ഇത് നയിക്കുന്നത് യുദ്ധത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. 

പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. യുദ്ധം പെട്ടെന്ന് തുടങ്ങണമെന്ന് താന്‍ പറയുന്നില്ലെന്നും എന്നാല്‍ അതിനുള്ള ഗൗരവകരമായ നീക്കങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും എന്നാല്‍ പാര്‍ട്ടിക്കും ഈ അഭിപ്രായമാണ് ഉണ്ടാകാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ചികിൽസക്ക് വേണ്ടിയാണെങ്കിൽ പോലും പാകിസ്താനികൾക്ക് വിസ നൽകുന്നത് ഇന്ത്യ നിറുത്തിവെക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ക്രി​സ്​​മ​സ്​ ദി​ന​ത്തി​ലാ​ണ്​ ഇ​സ്​​ലാ​മാ​ബാ​ദി​ലെ വി​ദേ​ശ​കാ​ര്യാ​ല​യ​ത്തി​ൽ മാ​താ​വ്​ അ​വ​ന്തി ജാ​ദ​വ്, ഭാ​ര്യ ചേ​ത​ൻ​കു​ൾ എ​ന്നി​വ​ർ​ക്ക്​ ജാ​ദ​വി​നെ കാ​ണാ​ൻ പാ​ക്​ അ​ധി​കൃ​ത​ർ അ​വ​സ​ര​ം ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ, ഒ​രു ചി​ല്ലു​മ​റ​ക്ക്​ ഇ​രു​വ​ശ​വും ഇ​രു​ത്തി, ഇ​ൻ​റ​ർ​കോ​മി​ലൂ​ടെ സം​സാ​രി​ക്കാ​ൻ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​ത്. കൈ ​തൊ​ടാ​ൻ​പോ​ലും അ​വ​സ​ര​മി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ 45 മി​നി​റ്റ്​​ കൂ​ടി​ക്കാ​ഴ്​​ച​യാ​ണ്​ ന​ട​ന്ന​ത്. 

ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ച്ച​ത്​ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ഒ​ന്നാ​യി മാ​റു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ര​വീ​ഷ്​​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. പാ​ക്​ അ​ധി​കൃ​ത​ർ മോ​ശം രീ​തി​യി​ൽ പെ​രു​മാ​റി. ഇ​രു​വ​രും വേ​ഷം മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. മാ​തൃ​ഭാ​ഷ​യാ​യ മ​റാ​ത്തി​യി​ൽ സം​സാ​രി​ക്കാ​ൻ മാ​താ​വി​നെ അ​നു​വ​ദി​ച്ചി​ല്ല.  സു​ര​ക്ഷ​യു​ടെ പേ​രി​ൽ സാം​സ്​​കാ​രി​ക​വും മ​ത​പ​ര​വു​മാ​യ വൈ​കാ​രി​ക​​ത​ക​ളെ കു​ത്തി​നോ​വി​ച്ചു എന്ന് ര​വീ​ഷ്​​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. 
 

Tags:    
News Summary - 'Splitting Pak into 4 parts is the only permanent solution,' says Subramanian SwamyIndia news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.