മുംബൈ: ഇന്ത്യയിൽ അലയടിക്കുന്ന മോദി പ്രളയത്തിനെ അതീജീവിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നായെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. ശത്രുക്കളായ പാമ്പും കീരിയും നായയും പൂച്ചയുമെല്ലാം പ്രളയകാലത്ത് ഒരുമിച്ച കഥ കേട്ടിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചിരിക്കയാണെന്നും അമിത് ഷാ പറഞ്ഞു. മുംബൈയിൽ ബി.ജെ.പി സ്ഥാപകദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ 21 പ്രതിപക്ഷ പാർട്ടികളുടെ യോഗം ജനപഥ് 10 ലെ വസതിയിൽ ചേർന്നിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻ.സി.പി നേതാവ് ശരത് യാദവും സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിനെതിരെയാണ് അമിത് ഷാ ആഞ്ഞടിച്ചത്.
ഇത് ബി.ജെ.പിയുടെ സുവർണകാലഘട്ടമല്ല. പശ്ചിമബംഗാളിലും ഒഡീഷയിലും ബി.ജെ.പി സർക്കാറുകൾ അധികാരത്തിലെത്തിയാൽ മാത്രമേ ബി.ജെ.പിയുടെ സുവർണ കാലഘട്ടമെന്ന് പറയാൻ കഴിയൂയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്കുണ്ടായ തോൽവിയെ കുറിച്ച് പറയുേമ്പാൾ, 11 സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് നമ്മൾ മുന്നേറിയതെന്ന് രാഹുൽ ഗാന്ധി ഒാർമ്മിക്കണമെന്നും ഷാ പറഞ്ഞു.
നരേന്ദ്രമോദി ജനങ്ങൾ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ജനപ്രിയ നേതാവാണ്. അദ്ദേഹത്തിെൻറ നേതൃത്വമാണ് ബി.ജെ.പിയെ ഉയരങ്ങളിലെത്തിച്ചത്. ബി.ജെ.പി പ്രതിപക്ഷ െഎക്യത്തെയല്ല, ഏതുവെല്ലുവിളിയെയും നേരിടാൻ ഒരുക്കമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.