നാളുകൾ കഴിഞ്ഞും അണയാതെ ചരക്കുകപ്പലിലെ തീ; ശ്രീലങ്കയെ കാത്ത്​ വൻ പരിസ്​ഥിതി ദുരന്തം

കൊളംബോ: ശ്രീലങ്കൻ തീരക്കടലിൽ രണ്ടാഴ്ചയോളമായി നിന്നു​കത്തുന്ന ചരക്കുകപ്പൽ രാജ്യത്തിനും അയൽക്കാർക്കും ഉയർത്തുന്നത്​ വൻ പരിസ്​ഥിതി ഭീഷണി. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരങ്ങളിൽ നിറയെ മൈക്രോപ്ലാസ്റ്റിക്​ മാലിന്യങ്ങളും മറ്റു അപകടകരമായ അഴുക്കുകളും നിറഞ്ഞുകിടക്കുന്നത്​ എങ്ങനെ ശുദ്ധിയാക്കുമെന്ന ഭീതിയും ശ്രീലങ്കൻ അധികൃതരെ വലക്കുന്നുണ്ട്​.

സിംഗപ്പൂർ രജിസ്​ട്രേഷനുള്ള കപ്പൽ ഗുജറാത്തിലെ ഹസീറ തുറമുഖത്തുനിന്ന്​ കൊളംബോയിലേക്ക്​ കെമിക്കലുമായി പോകുന്നതിനിടെ മേയ്​ 20നാണ്​ അഗ്​നിബാധയുണ്ടായത്​. തീരത്തുനിന്ന്​ ഒമ്പത്​ നോട്ടിക്കൽ മൈൽ മാത്രം അകലെ നിൽക്കെയായിരുന്നു അപകടം. ശ്രീലങ്കൻ നാവിക സേനയും ഇന്ത്യൻ കോസ്റ്റ്​ഗാർഡും ചേർന്ന്​ രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ടെങ്കിലും ഇനിയും തീയണക്കാനായിട്ടില്ല. തുടക്കത്തിൽ തീ നിയന്ത്രണവിധേയമായിരുന്നുവെങ്കിലും നാലു ദിവസം കഴിഞ്ഞ്​ പൊട്ടിത്തെറിയെ തുടർന്ന്​ വീണ്ടും ശക്​തിയാർജിക്കുകയായിരുന്നു. കെമിക്കലുകളും സൗന്ദര്യവർധക വസ്​തുക്കൾക്കാവശ്യമായ അസംസ്​കൃത ഇനങ്ങളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്​. 350 മെട്രിക്​ ടൺ ഇന്ധനവും 1,486 കണ്ടെയ്​നറുകളിലായി 25 ടൺ നൈട്രിക്​ ആസിഡുമുള്ളതാണ്​ ആശങ്ക ഇരട്ടിയാക്കുന്നത്​. അത്യധികം അപകടകരമാണ്​ നൈട്രിക്​ ​ആസിഡ്​. കപ്പൽ തകർന്ന്​ മുങ്ങിപ്പോയാൽ അകത്തുള്ള എണ്ണയും ആസിഡും കടലിലൊഴുകും. വൈകാതെ മുങ്ങുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു.

അഗ്​നിബാധയെ തുടർന്ന്​ സ്​ഫുലിംഗങ്ങൾക്കൊപ്പം ആകാശത്തേക്കുയരുന്ന പ്ലാസ്റ്റിക്​ മാലിന്യങ്ങൾ ദൂരേക്ക്​ പറന്നെത്തുന്നുണ്ട്​.  

Tags:    
News Summary - Sri Lanka's burning cargo ship on track to become its 'worst environmental disaster'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.