ശ്രീനഗറിലെ ദാൽ തടാകത്തിൽ ഞായറാഴ്ച നടന്ന പ്രചാരണ പരിപാടിയിൽ ശിക്കാര മറിഞ്ഞ് അപകടം. ബിജെപി പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും വഹിച്ചുകൊണ്ടുള്ള ശിക്കാര മറിയുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ജമ്മു കശ്മീരിൽ നടക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി ബി.ജെ.പി 'ശിക്കാര റാലി' സംഘടിപ്പിച്ചിരുന്നു. ഇതിെൻറ അവസാനഘട്ടത്തിലാണ് അപകടം ഉണ്ടായത്.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ, മുതിർന്ന പാർട്ടി നേതാവ് തരുൺ ചുഗ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജമ്മു കശ്മീർ പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പരിപാടി സംബന്ധിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'തീവ്രവാദം, വിഘടനവാദം എന്നിവ ഇപ്പോൾ പഴയ കാര്യമാണ്. ജമ്മു കശ്മീർ ഇപ്പോൾ ബിജെപിക്കൊപ്പമാണ്'എന്ന അടിക്കുറിപ്പോടെയാണ് താക്കൂർ ദാൽ തടാകത്തിൽ ബിജെപി പതാക ഉയർത്തുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എട്ട് ഘട്ടങ്ങളായുള്ള ഡിഡിസി തെരഞ്ഞെടുപ്പിെൻറ ആറാം ഘട്ട വോട്ടെടുപ്പ് ഞായറാഴ്ച സമാപിച്ചു. കഴിഞ്ഞ ഘട്ടത്തിൽ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസമാണ് ഡിഡിസി തിരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.